Waqf Bill വഖഫ് ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി
Waqf Bill ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി [ജെപിസി] അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്.
ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി തള്ളി.ബില്ലിലെ 14 വ്യവസ്ഥകളിൽ എൻഡിഎ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിച്ചതായി പാർലമെൻ്ററി പാനലിനെ നയിച്ച ബിജെപി എംപി ജഗദാംബിക പാൽ പറഞ്ഞു. ചില ഭേദഗതികളിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും ജില്ലാ മജിസ്‌ട്രേറ്റുമാരെയും ചില പ്രത്യേക തസ്തികകളിൽ നിയമിക്കാൻ അനുവദിക്കുന്നതും വഖഫ് ട്രൈബ്യൂണലുകളിലെ അംഗങ്ങളെ രണ്ടിൽ നിന്ന് മൂന്നായി ഉയർത്തുന്നതും ഉൾപ്പെടുന്നു.
Also Read: https://www.buddsmedia.com/leopard-attack-a-young-man-was-injured-in-a-leop...