Adinath Laddu Mahotsav in UP യുപിയിൽ ആദിനാഥ് ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു
Adinath Laddu Mahotsav in UPലക്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ജൈന വിഭാഗക്കാർ സംഘടിപ്പിച്ച മത ചടങ്ങിനിടെ താൽക്കാലിക സ്റ്റേജ് തകർന്ന് അഞ്ച് മരണം. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഭഗവാൻ ആദിനാഥിന്റെ പേരിലുള്ള ‘നിർവാണ ലഡു പർവ്’ എന്ന സ്ഥലത്തെ താൽക്കാലിക സ്റ്റേജാണ് തകർന്നത്. ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികൾ തകർന്നുവീണ് ഇതുവരെ 5 പേർ മരിക്കുകയും 40 ലധികം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവം നടന്നയുടന്‍ പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അര്‍പിത് വിജയവര്‍ഗിയ അറിയിച്ചു.
...