Sunday, June 29
BREAKING NEWS


Tag: up

Accident കുംഭമേളയിൽ നിന്ന് മടങ്ങിയ എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ച് അപടകടം; 4 മരണം
India, News

Accident കുംഭമേളയിൽ നിന്ന് മടങ്ങിയ എസ്യുവി ട്രെക്കുമായി കൂട്ടിയിടിച്ച് അപടകടം; 4 മരണം

Accident സോൻഭദ്ര: മഹാകുംഭ മേളയിൽ പങ്കെടുത്ത വിശ്വാസികളുമായി മടങ്ങിയ വാഹനം ട്രെക്കുമായി കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള വിശ്വാസികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ദർണാഖർ ഗ്രാമത്തിൽവെച്ചാണ് അപകടമുണ്ടായത്. 30കാരിയായ ലക്ഷ്മി ഭായി, 37കാരനായ അനിൽ പ്രധാൻ, 58 കാരനായ താക്കൂർ റാം യാദവ്, 56കാരനായ രുക്മണി യാദവ് എന്നിവരാണ് മരിച്ചത്. Also Read: https://www.buddsmedia.com/nayanthara-joins-mammootty-mohanlal-mahesh-narayanan-film/ അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ബഹാമണി കമ്യൂണിറ്റി സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരാവസ്ഥയിലുള്ളവരെ ഇതിനോടകം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന എസ് യു വി മിനി ട്രെക്കുമായാണ് കൂട്ടിയിടിച്ചത്. ...
Women Marry Each Other മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനം; യുപിയിൽ 2 സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു
India, News

Women Marry Each Other മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനം; യുപിയിൽ 2 സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

ഗോരഖ്പൂർ : മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർ‌പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വച്ചാണ് കവിതയും ബബ്ലു എന്ന ഗുഞ്ചയും വിവാഹിതരായത്. ഭർത്താക്കന്മാരുടെ മദ്യപാനശീലം മടുത്ത രണ്ട് സ്ത്രീകൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ പരസ്പരം പരിചയപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അതേസമയം രണ്ടുപേരും ഭർത്താക്കന്മാരുടെ കയ്യിൽ നിന്ന് ഗാർഹിക പീഡനം അനുഭവിച്ചു. തുടർന്നാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്.ക്ഷേത്ര പൂജാരി ഉമാ ശങ്കർ പാണ്ഡെയാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. ക്ഷേത്രത്തിൽ, ഗുഞ്ച വരൻ്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. Also Read: https...
മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു
India

മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു

 മജിസ്‌ട്രേറ്റ് അനുമതി നല്‍കിയാല്‍ വിവാഹം ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തകാലത്ത് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മിശ്രവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാകുന്നു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒരു മിശ്ര വിവാഹം പോലീസ് തടഞ്ഞു. മാതാപിതാക്കള്‍ അംഗീകരിച്ച വിവാഹമാണ് നിയത്തിന്റെ പേരില്‍ പോലീസ് തടഞ്ഞത്. ഒരു ഹിന്ദു സംഘടന പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെ ഹിന്ദു യുവതിയും മുസ്ലിം യുവാവുമായുള്ള വിവാഹം അവസാന നിമിഷം പോലീസ തടഞ്ഞു. 22 വയസുകാരിയായ റെയ്‌ന ഗുപ്തയും 24 കാരനായ മുഹമ്മദ് ആസിഫുമായുള്ള വിവാഹമാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ തടഞ്ഞത്.ഹിന്ദു മഹാസഭ അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍, ഇരുകുടുംബങ്ങള്‍ക്കും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ...