(KILI Paul) നജീം അർഷാദിൻറെ പാട്ട് പാടി കിളി പോൾ, വീഡിയോ സ്റ്റോറിയിട്ട് ഉണ്ണി മുകുന്ദൻ, വിനു തോമസിൻറെ ഗാനവും ഒരു മുറൈ വന്ത് പാർത്തായ സിനിമയും വീണ്ടും ചർച്ചയാകുമ്പോൾ…
(Kili Paul) പ്രയാഗ മാർട്ടിനെയും ഉണ്ണി മുകുന്ദനെയും പ്രധാന കഥാപാത്രങ്ങളാക്കി സാജൻ കെ മാത്യു സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മുറൈ വന്ത് പാർത്തായ .
കോക്കേഴ്സ് ഫിലിംസിൻറെ ബാനറിൽ സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചിരുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ അജു വർഗ്ഗീസ്, സനുഷ സന്തോഷ് തുടങ്ങി പ്രമുഖ താര നിരകൾ തന്നെ ചിത്രത്തിൻറെ ഭാഗമായിരുന്നു.
നിരവധി ഹിറ്റ് പാട്ടുകൾക്ക് സംഗീതം പകർന്ന വിനു തോമസ് സംഗീത സംവിധാനം നിർവഹിച്ച് നജിം അർഷാദും സംഗീത ശ്രീകാന്ദും ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കൻ യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ കിളി പോൾ പാടി തൻറെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഉണ്ണി മുകുന്ദൻ തന്നെ കിളി പോളിന് നന്ദിയും പറഞ്ഞ് ഈ വീഡിയോ തൻറെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കി ഇടുകയും ചെയതതോടെ മലയാളികൾ ഒന്നടങ്കം ഈ ഗാനം വീണ്ടും ഏറ്...