Monday, June 30
BREAKING NEWS


Tag: udf

ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി; ഉച്ചക്ക് ഒന്നിന് സഭയില്‍ സോളാര്‍ ചര്‍ച്ച CBI report
Breaking News

ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി; ഉച്ചക്ക് ഒന്നിന് സഭയില്‍ സോളാര്‍ ചര്‍ച്ച CBI report

CBI report സോളാര്‍ ഗൂ‍ഢാലോചനയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. സഭയില്‍ ബഹളം വച്ച്‌ പ്രതിപക്ഷം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചപ്പോള്‍ പണി പാളിയല്ലോ എന്ന് ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ നിന്ന് പരാമര്‍ശം ഉയര്‍ന്നതാണ് ബഹളത്തിന് കാരണമായത്. പരിഹാസത്തോടെയുള്ള പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍‌ പ്രതിഷേധിച്ച്‌ ബഹളം വെക്കുകയായിരുന്നു. Also Read : https://www.buddsmedia.com/kerala-assembly-puthupally-solar-oommen-chandi/ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സഭ നിര്‍ത്തി വച്ച്‌ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യുക. സോളാര്‍ പീഡന കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. https://www.youtube.com/watch?v=fgF04dOuT20 സിബി...
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎല്‍എ chandy oommen
Kerala News

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎല്‍എ chandy oommen

chandy oommen chandy oommen മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. Also Read : https://www.buddsmedia.com/kerala-assembly-puthupally-solar-oommen-chandi/ ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കര്‍ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ...
‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi
India

‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi

G20 Summit Delhi 18ാമത് ജി20 ഉച്ചകോടി വേദിയായ ​​പ്ര​ഗതി മൈതാനിൽ വെള്ളം കയറിയതിനെ പരിഹസിച്ച് കോൺ​ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയിൽ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റർ പോസ്റ്റിലൂടെ കോൺ​ഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്നലെ ഡൽഹിയിലുടനീളം പെയ്ത മഴയിലാണ് ​പ്ര​ഗതി മൈതാനിലും വെള്ളം കയറിയത്. Also Read : https://www.buddsmedia.com/monson-case-k-sudhakaran-update-budds-ed/ അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. https://www.youtube.com/watch?v=fgF04dOuT20 ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദ...
ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും Monson case: K Sudhakaran
Politics

ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും Monson case: K Sudhakaran

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ALSO READ : https://www.buddsmedia.com/ganesh-kumar-solar-ldf-udf-kerala/ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാൻ കഴിയില്ലെന്നും തനിക്ക് കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരൻ ഇ.ഡിയെ അറിയിച്ചിരുന്നത്. കേസില്‍ നേരത്തെ കെ. സുധാകരനെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം 30ന് വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ടപ്പോഴാണ് തിരക്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്. https://www.youtube.com/watch?v=fgF04dOuT20 ...
‘ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം മകനാണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞ ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍ Rahul Mamkootathil
Politics

‘ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം മകനാണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞ ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍ Rahul Mamkootathil

Rahul Mamkootathil സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാര്‍, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍‌ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. Also Read: https://www.buddsmedia.com/ganesh-solar-ldf-udf-kerala/ https://www.buddsmedia.com/ganesh-solar-ldf-udf-kerala/ നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിപ്പില്‍ പറഞ്ഞു. 'എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്' എന്ന് ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും ...
യുഡിഎഫ് ഏകോപനസമിതി യോഗം 13ന് UDF
Kerala News

യുഡിഎഫ് ഏകോപനസമിതി യോഗം 13ന് UDF

UDF പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു. https://www.youtube.com/watch?v=fgF04dOuT20 അഴിമതിക്കും സ്വജനപക്ഷപാതത്തിനും പോലീസിന്റെ നിഷ്ക്രിയത്വത്തിനും എതിരെ യുഡിഎഫ് നടത്തിയ സമരപരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര ഭൂരിപക്ഷമെന്ന് ഹസൻ ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് സിവിൽ സപ...
നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA
Kerala News

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA

Niyamasabha Case against LDF UDF MLA നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുൻ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കും. എം എ വാഹിദ്, ശിവദാസൻ നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വനിതാ എംഎല്‍എ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്. https://www.youtube.com/watch?v=YRZQQpA_0Ko&t=61s ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ...
ആഭ്യന്തരവകുപ്പ് നാഥനില്ല കളരി,സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല Ramesh Chennithala
Politics

ആഭ്യന്തരവകുപ്പ് നാഥനില്ല കളരി,സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല Ramesh Chennithala

Ramesh Chennithala സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ആലുവയിൽ 8 വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്കാട്ടാക്കടയിൽ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി.സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണം. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം.ഇക്കാര്യം എസ്പി യോട് സംസാരിക്കും .കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല.ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാൻ കഴിയില്ല. അവർ നമുക്ക് വേണ്ടി ജോലി ചെയ്യാൻ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര...
വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കരുത്താർജ്ജിക്കും UDF 
Politics

വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കരുത്താർജ്ജിക്കും UDF 

UDF പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കോൺഗ്രസ്സിൽ വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കൂടുതൽ കരുത്താർജ്ജിക്കും. സംസ്ഥാന നേതൃത്വത്തിൽ ഹൈക്കമാന്റിന് വിശ്വാസം വർധിച്ച സാഹചര്യത്തിൽ നേതൃത്വമാറ്റവും ഉടൻ ഉണ്ടാകില്ല. ഇതോടെ പാർട്ടിയിലെ വിമത ശബ്ദം ദുർബലമാകാനാണ് സാധ്യത. അതേസമയം പ്രതികൂല സാഹചര്യങ്ങളിലും പുതുപ്പള്ളിയിൽ നേടിയ വിജയം പാർട്ടിയിൽ ഐക്യത്തിന്റെ കാഹളം മുഴക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. https://www.youtube.com/watch?v=YRZQQpA_0Ko&t=30s തൃക്കാക്കരക്ക് പിന്നാലെ പുതുപ്പള്ളിയിലും നേടിയ മിന്നും വിജയം നിലവിലെ പാർട്ടി നേതൃത്വത്തെ കൂടുതൽ കരുത്തരാക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേയും നേതൃമികവാണ് വിജയത്തിന് കാരണമെന്ന് ഹൈക്കമാന്റും വിലയിരുത്തുന്നു. പാർട്ടിയിൽ നേതൃമാറ്റം അനിവാര്യമായ ഘട്ടത്തിലാണ് പുതുപ്പള്ളിയിലെ വിജയം. ഇനി സുധാ...
ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് പരാതി; വിവാദത്തിൽ ആക്ഷേപത്തിലുറച്ച്  വിഡി സതീശൻ oommen chandy
Around Us

ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് പരാതി; വിവാദത്തിൽ ആക്ഷേപത്തിലുറച്ച് വിഡി സതീശൻ oommen chandy

oommen chandy താത്കാലിക ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആക്ഷേപത്തിലുറച്ച് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു. ...