Monday, June 30
BREAKING NEWS


Tag: top points

Budget 2025 മാസം ഒരുലക്ഷം വരെ ശമ്പളമുള്ളവർ‌ക്ക് ആദായ നികുതിയില്ല; നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ
India, News

Budget 2025 മാസം ഒരുലക്ഷം വരെ ശമ്പളമുള്ളവർ‌ക്ക് ആദായ നികുതിയില്ല; നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ

Budget 2025 ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ...