Gopan Swami ഗോപൻ സ്വാമിയുടെ കല്ലറ തുറക്കും; മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട കേസില്‍ ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി.
കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്നാൽ എന്തിനാണ് ഭയമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read: https://www.buddsmedia.com/bobby-chemmannur-apologizes-unconditionally-the-court-accepts-the-apology/
അതേസമയം ഗോപന് സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി മരണം രജിസ്റ്റര്‍ ചെയ്തോയെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
...