കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6151 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,092; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,44,864. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (7...