Tiger Found Dead at Wayanad വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
Tiger Found Dead at Wayanad വയനാട്: വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. കോടത്തോട് പോഡാർ പ്ലാൻ്റേഷൻ്റെ കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: https://www.buddsmedia.com/donald-trump-warn-iran-assassination-plan-on-trump/
ഇന്ന് രാവിലെ തൊഴിലാളികളാണ് ജഡം കണ്ടത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.
...