High Court കേരള ഹൈക്കോടതി ആന എഴുന്നള്ളിപ്പിനായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം:
High Court മാർഗനിർദേശങ്ങൾ....
അനുമതി: എൺപത് ആനകളുടെ എഴുന്നള്ളിപ്പിന് ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ച് ജില്ലാ തല സമിതിയുടെ അനുമതി നിർബന്ധമാണെന്നും വ്യക്തമാക്കുന്നു.
പ്രദർശന സമയം: മൂന്ന് മണിക്കൂറിലധികം തുടർച്ചയായി ആനയെ പ്രദർശിപ്പിക്കുന്നത് വിലക്കിയിരിക്കുന്നു, കൂടാതെ രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ഉറപ്പാക്കണം.
അകലം പാലിക്കൽ: എഴുന്നള്ളിപ്പിൽ പങ്കാളികളാകുന്ന ആനകൾ തമ്മിൽ കുറഞ്ഞത് മൂന്ന് മീറ്റർ ദൂരവും, ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ ദൂരവും പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.
സുരക്ഷാ നടപടികൾ: തീവെട്ടികളിൽ നിന്ന് ആനയ്ക്ക് അഞ്ച് മീറ്റർ ദൂരപരിധി ഉറപ്പാക്കണം. 10 PM മുതൽ 4 AM വരെയുള്ള സമയം ആനയെ യാത്ര ചെയ്യിക്കരുത്.
ദൈനംദിന തീവ്രത: ഒരു ദിവസം 30 കിലോമീറ്ററിൽ കൂടുതലായുള്ള യാത്ര ഒഴിവാക്കുകയും വേണം. ഉത്സവത്തിനുള്ള സ്ഥലസൗകര്യത്തിനനുസരിച്ചേ ...