Extraditing Tahawwur Rana to India മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു
Extraditing Tahawwur Rana to India ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കയിലെ പരമോന്നത കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
നിലവില്‍ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിലാണ് തഹാവുര്‍ റാണ കഴിയുന്നത്. 'അപകടകാരിയായ മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് കൈമാറുകയാണ്' എന്നായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.
Also Read: https://www.buddsmedia.com/president-rule-announced-in-manipur/
...