Tuesday, July 1
BREAKING NEWS


Tag: student case

Palakkad  പാലക്കാട് അധ്യാപകനോട് കൊലവിളി നടത്തിയ സംഭവം, മാനസാന്തരമുണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർഥി
Kerala News, News

Palakkad പാലക്കാട് അധ്യാപകനോട് കൊലവിളി നടത്തിയ സംഭവം, മാനസാന്തരമുണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർഥി

പാലക്കാട്: അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ്‌വൺ വിദ്യാർത്ഥി. സംഭവത്തിൽ തൃത്താല പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് വിദ്യാർത്ഥി മാപ്പ് പറഞ്ഞത്. ഫോൺ വാങ്ങി വച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞു പോയതാണെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. കൂടാതെ ഇതേ സ്കൂളിൽ തുടർന്ന് പഠിക്കാനുള്ള അവസരം നൽകണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ടുണ്ട്. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. അധ്യാപകര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും വിദ്യാര്‍ഥി അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ ഫോണ്‍ വാങ്ങിവെച്ചത്. Also Read: https://www.buddsmedia.com/gold-prices-at-record-highs-pa...