Bhaskara Karanavar murder case 14 വർഷത്തെ ജയിൽ ജീവിതം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്
Bhaskara Karanavar murder case തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷയിൽ ഇളവ് നൽകി. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിൽ ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്ന ഷെറിൻ പിടിയിലായത്. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. വേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിൻ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.Also Read: https://www.buddsmedia.com/priyank...