Monday, June 30
BREAKING NEWS


Tag: Sharon murder case

Sharon murder ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മയെ വെറുതെ വിട്ടു, ശിക്ഷാ വിധി നാളെ
Breaking News, Kerala News, Latest news

Sharon murder ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മയെ വെറുതെ വിട്ടു, ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പ്രസ്താവിച്ചത്. ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചു. അതേസമയം കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 14-ന് ഷാരോണ്‍രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു യുവതി വിഷം കലർത്തിയ കഷായം കാമുകന് നല്‍കിയത്. ...
ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു Greeshma
Kerala News, News

ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു Greeshma

Greeshma ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഹർജിയാണ് ഫയൽ ചെയ്തത്. കേസ് അന്വേഷിച്ച കേരള പൊലീസിനെ ചോദ്യം ചെയ്താണ് ഹര്‍ജി . Also Read: https://www.buddsmedia.com/flood-warning-in-three-rivers-of-the-state-be-careful/ ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത്. കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ് നാട്ടിലാണെന്നാണ് ഹർജിയിലെ വാദം. അതിനാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹര്‍ജിയില്‍ പറയുന്നത്. ...