Monday, June 30
BREAKING NEWS


Tag: Sharon

Sharon murder ഷാരോൺ വധക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച
Breaking News, Kerala News, Latest news, News

Sharon murder ഷാരോൺ വധക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പറയും. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്. കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ പ്രതിയുടെ പ്രായം കണക്കിലെടുക്കെണമെന്നും അതിനാൽ പരമാവധി കുറവു ശിക്ഷ നല്‍കണമെന്നും പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും കോടതിയെ പ്രതിഭാഗം അറിയിച്ചു. അതേസമയം ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ.എം. ബഷീർ ഗ്രീഷ്‌മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്‌മ എഴുതിനൽകി. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. പഠിക്കണമെന്നും ബിരുദാനന്തര ബിരുദ...