Saturday, June 28
BREAKING NEWS


Tag: Sentencing

Kolkata RG Kar Rape Murder കൊല്‍ക്കത്ത ആർ ജി കർ ബലാത്സംഗക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
Breaking News, India, Latest news

Kolkata RG Kar Rape Murder കൊല്‍ക്കത്ത ആർ ജി കർ ബലാത്സംഗക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച്ച പറയും. 2024 ആ​ഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊൽക്കത്ത ആ‌ർ ജി കർ മെഡിക്കൽ കോളേജിലെ നാലാം നിലയിൽ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങൾക്ക് വരെ ​ഗുരുതരമായി പരിക്കേറ്റിരുന്നു. 36 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനായി ആശുപത്രിയുടെ സെമിനാര്‍ ഹാളിലെത്തിയപ്പോഴാണ് പ്രതി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സിവിൽ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് പിറ്റേന്ന് തന്നെ കേസിൽ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ റോയ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി. Also Read: ...
Sharon murder ഷാരോൺ വധക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച
Breaking News, Kerala News, Latest news, News

Sharon murder ഷാരോൺ വധക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പറയും. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്. കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ പ്രതിയുടെ പ്രായം കണക്കിലെടുക്കെണമെന്നും അതിനാൽ പരമാവധി കുറവു ശിക്ഷ നല്‍കണമെന്നും പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും കോടതിയെ പ്രതിഭാഗം അറിയിച്ചു. അതേസമയം ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ.എം. ബഷീർ ഗ്രീഷ്‌മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്‌മ എഴുതിനൽകി. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. പഠിക്കണമെന്നും ബിരുദാനന്തര ബിരുദ...