RG Kar Medical College rape ആർ ജി കർ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
കൊല്‍ക്കത്ത : ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം.കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതി അരലക്ഷം പിഴയടയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു സിബിഐയും കുടുംബവും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂര്‍വമായി ഈ കേസിനെ കാണാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
Also Read: https://www.buddsmedia.com/apart-from-the-death-penalty-greeshma-will-be-fined-the-sentence-is-as-follows/
പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. എന്നാൽ ബലാത്സംഗമോ കൊലപാതകമോ ചെയ്...