Saif Ali Khan നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാവ് ആണ് നടനെ കുത്തിയത്. നടന്റെ ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ താരം ഇപ്പോൾ ചികിത്സയിലാണ്.
Also Read: https://www.buddsmedia.com/the-preliminary-conclusion-is-that-neyyatinkara-gopan-swamy-died-of-natural-causes/
സെയ്ഫ് അലി ഖാനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.
...