Monday, June 30
BREAKING NEWS


Tag: remand

YouTuber manavalan വിദ്യാർഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം: യൂട്യൂബർ മണവാളൻ റിമാൻഡിൽ
Kerala News, Latest news, News

YouTuber manavalan വിദ്യാർഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം: യൂട്യൂബർ മണവാളൻ റിമാൻഡിൽ

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) റിമാന്‍ഡില്‍.തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഒളിവിൽപ്പോയ ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. Also Read: https://www.buddsmedia.com/rg-kar-rape-and-murder-case-the-bengal-government-has-requested-the-death-penalty-for-the-accused-in-the-high-court/ കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു വച്ച് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് മുഹമ്മദ് ഷഹീന്‍ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. തുടർന്ന് ഒളിവിൽ പോയ മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ...