Priyanka Gandhi കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക ഗാന്ധി എം പി എത്തി. വായനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.
Also Read: https://www.buddsmedia.com/wcc-parvathy-thiruvothu-and-dubbing-artist-bhagyalakshmi-engage-in-verbal-dispute/
അതേസമയം, രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി കുടുംബവുമായി സംസാരിച്ചു. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു.
...