Tiger Wayanad നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
കൽപറ്റ: കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടും . ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും.
കടുവയെ കൂട് വെച്ച് പിടിക്കാനോ വെടിവെച്ച് പിടിക്കാനോ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി,...