MVD കാറില്‍ സണ്‍ഫിലിം ഒട്ടിക്കാം, അപ്പീല്‍ പോവില്ലെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍
MVD സൺഫിലിമും കാറും ഒരിക്കലും ചേരാത്ത കോമ്പിനേഷനാണെന്ന് വാദിച്ചിരുന്നവരാണ് നമ്മുടെ കേരള മോട്ടോർ വാഹന വകുപ്പ്. പണ്ടൊക്കെ കാർ വാങ്ങി ഷോറൂമിൽ നിന്നും ഇറങ്ങിയാൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യമായിരുന്നു ഗ്ലാസിൽ കറുത്ത സൺഫിലിം ഒട്ടിക്കുക എന്നത്.
ചൂട് കുറയ്ക്കാൻ മാത്രമല്ല, കാറിനകത്തെ യാത്രയ്ക്കും സ്വകാര്യത കിട്ടാനായിരുന്നു പലരും ഇത് ചെയ്തിരുന്നത്. എന്നാൽ എംവിഡി സൺഫിലുമുകളെ പൂർണമായും എതിർത്ത് രംഗത്തെത്തിയതും പിഴയിട്ടതുമെല്ലാം അധികമാരും മറന്നിട്ടുണ്ടാവില്ല. ചെറിയ രീതിയിൽ പോലും ഒട്ടിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി. സൺഫിലിം ഒട്ടിച്ചു വന്നവരെ റോഡിൽ തടഞ്ഞു നിർത്തി ഇത് ഗ്ലാസിൽ നിന്നും പറിപ്പിക്കുക വരെയുണ്ടായി.
എല്ലാർവർക്കും സന്തോഷം നൽകുന്ന വിധിയുമായി ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി മുമ്പോട്ടു വന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിംഗ് ഉപയോഗിക്ക...