Murder case അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിയായ മകൻ ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട്: പുതുപ്പാടി സുബൈദ കൊലക്കേസ് പ്രതി ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് ഇന്ന് താമരശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
അതേസമയം പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് വ്യക്തമാക്കിയത്.
...