Illegal Indian immigrants അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി
Illegal Indian immigrants ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചയച്ചവരിൽ 25 സ്ത്രീകളും 13 കുട്ടികളും ഉണ്ടെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം സി -17 ഇന്ത്യയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങൾ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
Also Read: https://www.buddsmedia.com/minister-v-sivankutty-son-got-married/
ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കർശനമായ നയങ്ങളുടെ ഭാഗമായി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പാക്കുമെന്ന് അമേരിക്കൻ...