Kolkata RG Kar Rape Murder കൊല്‍ക്കത്ത ആർ ജി കർ ബലാത്സംഗക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച്ച പറയും.
2024 ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ നാലാം നിലയിൽ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങൾക്ക് വരെ ഗുരുതരമായി പരിക്കേറ്റിരുന്നു.
36 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനായി ആശുപത്രിയുടെ സെമിനാര്‍ ഹാളിലെത്തിയപ്പോഴാണ് പ്രതി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സിവിൽ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് പിറ്റേന്ന് തന്നെ കേസിൽ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ റോയ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി.
Also Read: ...