Saturday, June 28
BREAKING NEWS


Tag: Kerala_Police

Jayachandran നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌
Breaking News, Entertainment, Entertainment News, Kerala News, Latest news

Jayachandran നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

Jayachandran നാല് വയസ്സുള്ള കുട്ടിക്ക് എതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിലായിരുന്ന നടനും ഹാസ്യ താരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൌട്ട് നോട്ടീസ് ഇറക്കി കോഴിക്കോട് കസബ പോലീസ്. ജയചന്ദ്രൻറെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടിയുടെ മാതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പോലീസ് കേസെടുത്തത്. കുടുംബ തർക്കങ്ങൾ പ്രയോജനപ്പെടുത്തി ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്, എന്നാൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ, പ്രതി കൊച്ചി പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി, എന്നാൽ 12 ജൂലായിൽ അതും തള്ളിയിരുന്നു. തുടർന്ന്, പ്രതിയുമായി ബന്ധപ്പെട്ട നടപടികൾ വൈകിയതിനെതിരെ കുട്ടിയുടെ ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണര്‍ക്ക...
പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍, തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍.. Fake Currency
Around Us, Breaking News, Kerala News, Latest news, News, Thiruvananthapuram

പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍, തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍.. Fake Currency

Fake Currency തിരുവനന്തപുരം പൂന്തുറയിൽ നിന്നും ഒരു മാസം മുൻപ് പിടിച്ചെടുത്ത 12,500 രൂപയുടെ വ്യാജ നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്നു കണ്ടെത്തിയതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബർക്കത്ത് എന്ന സ്ത്രീയെ വ്യാജനോട്ടുകളുമായി അറസ്റ്റ് ചെയ്തിരുന്നു. 500 രൂപയുടെ 25 വ്യാജ നോട്ടുകൾ അവർ ബാങ്കിലെത്തിച്ചപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി, പൂന്തുറ പൊലീസിനെ വിവരമറിയിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് നാസിക്കിൽ നടത്തിയ പരിശോധനയിൽ, ഈ വ്യാജനോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്ന് വ്യക്തമായതായി കണ്ടെത്തി. അറസ്റ്റിലായ പ്രതി ബർക്കത്ത്, ഈ നോട്ടുകൾ സൗദിയിൽ നിന്ന് കൊണ്ടുവന്നതാണെന്നും, ഭർത്താവിന്റെ സുഹൃത്തായ പാകിസ്ഥാനി സുഹൃത്താണ് ഇത് സമ്മാനമായി നൽകിയതെന്നും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുക്കാതെ, കൂടുതൽ പരിശോധനകൾ നടത്തി. കൂടുതൽ അന്വേഷണങ്ങൾക്ക...
MVD കാറില്‍ സണ്‍ഫിലിം ഒട്ടിക്കാം, അപ്പീല്‍ പോവില്ലെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍
Breaking News, Kerala News, Latest news, News

MVD കാറില്‍ സണ്‍ഫിലിം ഒട്ടിക്കാം, അപ്പീല്‍ പോവില്ലെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍

MVD സൺഫിലിമും കാറും ഒരിക്കലും ചേരാത്ത കോമ്പിനേഷനാണെന്ന് വാദിച്ചിരുന്നവരാണ് നമ്മുടെ കേരള മോട്ടോർ വാഹന വകുപ്പ്. പണ്ടൊക്കെ കാർ വാങ്ങി ഷോറൂമിൽ നിന്നും ഇറങ്ങിയാൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യമായിരുന്നു ഗ്ലാസിൽ കറുത്ത സൺഫിലിം ഒട്ടിക്കുക എന്നത്. ചൂട് കുറയ്ക്കാൻ മാത്രമല്ല, കാറിനകത്തെ യാത്രയ്ക്കും സ്വകാര്യത കിട്ടാനായിരുന്നു പലരും ഇത് ചെയ്‌തിരുന്നത്. എന്നാൽ എംവിഡി സൺഫിലുമുകളെ പൂർണമായും എതിർത്ത് രംഗത്തെത്തിയതും പിഴയിട്ടതുമെല്ലാം അധികമാരും മറന്നിട്ടുണ്ടാവില്ല. ചെറിയ രീതിയിൽ പോലും ഒട്ടിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി. സൺഫിലിം ഒട്ടിച്ചു വന്നവരെ റോഡിൽ തടഞ്ഞു നിർത്തി ഇത് ഗ്ലാസിൽ നിന്നും പറിപ്പിക്കുക വരെയുണ്ടായി. എല്ലാർവർക്കും സന്തോഷം നൽകുന്ന വിധിയുമായി ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി മുമ്പോട്ടു വന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്‌സിംഗ് ഉപയോഗിക്ക...
Police ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്
Around Us, Breaking News, Kerala News, Kozhikode

Police ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്

കോഴിക്കോട്: (Police) എലത്തൂരിൽ ജനനേന്ദ്രിയം മുറിച്ചെന്ന ഭർത്താവിന്റെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കേസിൽ കുടുക്കാൻ ലിംഗത്തിൽ സ്വയം മുറിവുണ്ടാക്കിയതാണെന്നും വർഷങ്ങളായി ഉപദ്രവം സഹിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന അക്രമത്തിന്റെ മൊബൈൽ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടിൽ ബഹളം നടക്കുന്നെന്ന് അയൽവാസികളും പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ഭർത്താവ് തനിക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നെന്ന് ഭാര...
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി Maria Oommen
Kottayam

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി Maria Oommen

Maria Oommen സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്. Also Read : https://www.buddsmedia.com/ed-to-other-co-operative-banks-in-thrissur-after-karuvannur-enforcement-directorate/ ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണശേഷവും അദ്ദേഹത്തിന്‍റെ ഓർമകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അതു തുടരുന്നതെന്നു മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ 'ഉമ്മൻ ചാണ്ടി'ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്‍റെ പക തീർക്കലാണ് രാഷ്‌ട്രീയത്തിൽൽ പോലുമില്ലാത്ത ത...
രാത്രിയുടെ മറവില്‍ മാങ്ങ മോഷണം, കടയുടമയെ പേടിപ്പിച്ച് പരാതി പിന്‍ഴലിപ്പിച്ചു, ക്രിമിനല്‍ കേസുകള്‍ വേറെ; ഒടുവില്‍ മാങ്ങ മോഷണക്കാരനായ പോലീസുകാരന്റെ പണി പോകുന്നു….
Around Us, Breaking News, Kerala News, Kottayam, Latest news

രാത്രിയുടെ മറവില്‍ മാങ്ങ മോഷണം, കടയുടമയെ പേടിപ്പിച്ച് പരാതി പിന്‍ഴലിപ്പിച്ചു, ക്രിമിനല്‍ കേസുകള്‍ വേറെ; ഒടുവില്‍ മാങ്ങ മോഷണക്കാരനായ പോലീസുകാരന്റെ പണി പോകുന്നു….

കോട്ടയം: Police Shihab കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.ബ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാ...
എങ്ങനെയിരിക്കണ്…. ഇടവേള ബാബുവിനെതിരെ അസഭ്യം, വൈറല്‍ വ്ളോഗര്‍ കൃഷ്ണപ്രസാദ് അറസ്റ്റില്‍…
Breaking News, Crime, Kerala News, Latest news

എങ്ങനെയിരിക്കണ്…. ഇടവേള ബാബുവിനെതിരെ അസഭ്യം, വൈറല്‍ വ്ളോഗര്‍ കൃഷ്ണപ്രസാദ് അറസ്റ്റില്‍…

നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് കസ്റ്റഡിയിലായ ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസംഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചത്. കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഡവയറോളി എന്ന പേരിലാണ് കൃഷ്ണ പ്രസാദിന്റെ യൂട്യൂബ് ചാനല്‍ അറിയപ്പെടുന്നത്. ഈ ചാനലിനെതിരെയാണ് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് നടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസംഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചത്. തന്നെയും താര സംഘടനെയും അപമാനിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന...