Tuesday, July 1
BREAKING NEWS


Tag: kerala

ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന് chandi oommen
Politics

ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന് chandi oommen

chandi oommen വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റർ ദൂരമാണ് പദയാത്ര. തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീറിന് മുന്നിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചൊല്ലും. https://www.youtube.com/watch?v=_tOX6BoBi20&t=50s 37719 വോട്ടുകൾക്കാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ തോൽപ്പിച്ചത്. വോട്ടെണ്ണലിൻ്റെ എല്ലാ റൗണ്ടിലും മേൽക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം. 13 റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയാക്കിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പോലും മകൻ ചാണ്ടി ഉമ്മൻ പഴങ്കഥയാക്കി. https://www.youtube.com/watch?v=MwHnbJe6EgQ ഇത് അപ്പയുടെ പതിമൂന്ന...
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട് Rain
Kerala News

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട് Rain

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെ ബാക്കി ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിങ്കളാഴ്ച വരെ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന കാറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടാകും. https://www.youtube.com/watch?v=g-qb89tA1-g തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. അതേസമയം, മധ്യ ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിൻറെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. https://www.youtube.com/watch?v=zYcJcRGIgck&t=22s ...
സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി Health Minister
Latest news

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി Health Minister

Health Minister സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാക...
സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister
Education

സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister

Kerala minister സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന്പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ...
ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം  Aluva Case
Latest news

ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം Aluva Case

Aluva Case ആലുവയിൽ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജ് പിടിയിലായി. എറണാകുളത്ത് നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. പൊലീസ് സ്റ്റേഷനിലെത്തിക്കാതെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. https://www.youtube.com/watch?v=zYcJcRGIgck&t=17s മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയു...
സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി Toddy Kerala
Around Us

സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി Toddy Kerala

Toddy Kerala സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. https://www.youtube.com/watch?v=g-qb89tA1-g&t=121s ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്. ...
വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി; പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ Puthupally Election
Kottayam

വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി; പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ Puthupally Election

Puthupally Election പുതുപ്പള്ളിയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. https://www.youtube.com/watch?v=WEMTi0Zw4P4 കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും. ഒരു മേശയിൽ സർവീസ് വോട്ടുകളാണ് എണ്ണുക. https://www.youtube.com/watch?v=zYcJcRGIgck&t=17s കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക...
ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC
Ernakulam

ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC

KSRTC ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസില്‍ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്. യാത്രക്കാരന്‍ ചമ്ബകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്‌റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. https://www.youtube.com/watch?v=fgF04dOuT20 സെപ്റ്റംബര്‍ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്‌റഫ് ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം. സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്‌റഫിനെയും കൊണ്ട് ബസ്...
ഇന്ന് സെപ്റ്റംബര്‍ 5.അധ്യാപകദിനം Teachers Day
Around Us

ഇന്ന് സെപ്റ്റംബര്‍ 5.അധ്യാപകദിനം Teachers Day

Teachers Day രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേൽക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓർമ്മിക്കാനുള്ള ദിനമാണ് ഇന്ന്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്. https://www.youtube.com/watch?v=DIuYIrqg8k4&t=9s അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്കൂളിൽ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്കൂളിൽ അധ്യാപകർക്കൊപ്പമായിരിക്കും. https://www.youtube.com/watch?v=WEMTi0Zw4P4...
പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്; പുലർച്ചെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര Puthupally Election
Kottayam

പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്; പുലർച്ചെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര Puthupally Election

Puthupally Election ഉമ്മൻ‌ചാണ്ടിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. വൈകാരികതയും രാഷ്ട്രീയവും ഒരുപോലെ നിറഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ് പുതുപ്പള്ളിയിലേത്. https://www.youtube.com/watch?v=fgF04dOuT20 രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടെടുപ്പ് ദിവസത്തെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടന്നത്. അഞ്ച് ബൂത്തുകളിൽ മോക് പോളിങ് നടത്തിയ ശേഷമാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ...