Saturday, June 28
BREAKING NEWS


Tag: karnataka

Suicide കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
India, News

Suicide കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Suicide ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിംങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്. സി നഴ്സിങ് വിദ്യാർഥിയായ അനാമികയാണ് മരിച്ചത്. Also Read: https://www.buddsmedia.com/prime-minister-modi-at-maha-kumbh-holy-dip-at-sangam/ ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം. ...
Karnataka കർണാടകയിൽ 38-കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ച്ചക്കാരായി നാട്ടുകാർ
India, News

Karnataka കർണാടകയിൽ 38-കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ച്ചക്കാരായി നാട്ടുകാർ

Karnatakaബെംഗളൂരു: കർണാടകയിൽ 38 കാരിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ദണ്ഡമ്മ എന്ന സ്ത്രീയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ച് രംഗപ്പയുടെ കുടുംബാംഗങ്ങളാണ് സ്ത്രീയെ മർദ്ദിച്ചത്. ഗ്രാമവാസികളെല്ലാം നോക്കിനിൽക്കേയാണ് ഇവർ ആക്രമിക്കപ്പെട്ടത്. Also Read: https://www.buddsmedia.com/plus-one-student-stabbed-ninth-standard-student-in-school-bus-at-vattiyoorkkavu/ പ്രതികൾ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും പുളിമരത്തിൽ കെട്ടിയിട്ട് വൻ ജനക്കൂട്ടത്തിന് മുന്നിൽവെച്ച് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. https://www.youtube.com/watch?v=YmV-_CZzMI8 പൊലീസ് എത്തിയാണ് ആക്രമണത്തിൽ നിന്ന് ഇവരെ രക്ഷിച്ചത്. സംഭവത്തിൽ നാല് പേർക്കെതിരെ ജാലഹള്ളി പൊലീസ് കേസെടുത്ത...
പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു; കര്‍ണാടക ഹൊസൂരില്‍ കേരള സ്വിഫ്റ്റ് ബസ്സിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു
Breaking News, India, Kerala News, Latest news

പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു; കര്‍ണാടക ഹൊസൂരില്‍ കേരള സ്വിഫ്റ്റ് ബസ്സിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

KSRTC Swift ബംഗളൂരുവിന് സമീപം ഹൊസൂരിൽ അക്രമാസക്തരായ ജനക്കൂട്ടം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസിന് നേർക്കാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്. പ്രദേശത്ത് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിൽ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഇവിടെയെത്തിയ ബസ് രണ്ട് മണിക്കൂറോളം നിർത്തിയിട്ടു. പിന്നീടാണ് ജനക്കൂട്ടം ബസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്തു കിടന്നാണ് യാത്രക്കാർ കല്ലേറിൽ നിന്ന് രക്ഷപ്പെട്ടത് പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാരെ ബംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റ് ബസുകളിൽ കയറ്റിവിട്ടു. ...
ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
Breaking News, Crime

ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും. ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിന...