Jayasurya മഹാകുംഭ മേളയിൽ പങ്കെടുത്ത് ഗംഗയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യയും കുടുംബവും
Jayasurya പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ. ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് നടൻ കുംഭമേളയ്ക്ക് എത്തിയത്. 'മഹാകുംഭ് 2025 ഓം' എന്നാണ് ചിത്രങ്ങൾക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്.പ്രയാഗ് രാജിൽ നിന്നുള്ള മറ്റു ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്.
വളരെ പരിമിതമായി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് തന്നെ പുതിയ പോസ്റ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കത്തനാർ, ആട് 3 എന്നീ സിനിമകളെ കുറിച്ചാണ് ചിത്രത്തിന്റെ കമെന്റുകൾ. ‘സിനിമകളുടെ എന്തെങ്കിലും അപ്ഡേറ്റ് പങ്കുവയ്ക്ക് ജയേട്ടാ’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
Also Read:https://www.buddsmedia.com/transg...