Delhi ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. ഇതോടെ നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങൾ വൈകുകയും ചെയ്തു. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയോടുന്നതിനാൽ ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിൽ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 275 ആയി. മൂടൽമഞ്ഞിനൊപ്പം വായുവിൻ്റെ ഗുണനിലവാരം മോശമാകുന്നത് ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) അറിയിച്ചു.
ഡൽഹിയിൽ രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
...