Gold price ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില; പവന് 60000 കടന്നു
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില. പവന് 60000 രൂപ കടന്നു. ഇന്ന് ഒരു പവന്‍സ്വര്‍ണ്ണത്തിന് 600 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 720 രൂപയോളം സ്വര്‍ണത്തിന് വില വര്‍ധനവ് ഉണ്ടായി.
Also Read: https://www.buddsmedia.com/a-brain-injured-elephant-was-drugged-in-athirappilli-the-elephant-has-moved-into-the-forest-and-treatment-will-begin-soon/
അതേസമയം ഈ വര്‍ഷം തുടക്കം മുതല്‍ സ്വര്‍ണ്ണത്തിന് വില ഉയര്‍ന്നുവരികയായിരുന്നു. ജനുവരി ഒന്നിന് സ്വര്‍ണ്ണവില 57200 രൂപയായിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും 59000ലേക്ക് എത്തി. ഇപ്പോഴത് 60,000 കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യ ഇടിഞ്ഞതു...