Sunday, June 29
BREAKING NEWS


Tag: flex

‘സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’; കോൺഗ്രസിൽ പോര് രൂക്ഷം
Around Us, Thiruvananthapuram

‘സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’; കോൺഗ്രസിൽ പോര് രൂക്ഷം

തിരുവനന്തപുരം : കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും കെപിസിസി ആസ്‌ഥാനത്ത്‌. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ്‌ ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ എംഎല്‍എ ഹോസ്റ്റലിനു മുന്നിലും ഇത്തരം ബോ‍ര്‍ഡുകള്‍ ഉണ്ട്‌. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് പോസ്റ്ററുകള്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയെ തുടർന്ന്‌ കോൺഗ്രസിൽ കലാപം രൂക്ഷമായതാണ്‌ നേതാക്കൾക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്‌റ്ററുകൾക്കും ഫ്‌ളക്‌സുകൾക്കും പിന്നിൽ. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററിൽ പറയുന്നു. വി എസ്‌ ശിവകുമാറിനും തലസ്‌ഥാനത്തെ നേതാക്കൾക്കും എതിരെയാണ്‌ ഇന്നലെ പോസ്‌റ്ററുകൾ വന്നത്‌. ...