നീലേശ്വരം വെടിക്കെട്ട് അപകടം, ഒരു മരണം കൂടി; മരണം നാലായി Neeleswaram
Neeleswaram നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് മരിച്ചു.
കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷിബിന്റെ മരണത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ഇതിന് മുമ്പ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലമ്പാറ സ്വദേശി ബിജു, കിണാവൂർ സ്വദേശി രതീഷ് എന്നിവരും കഴിഞ്ഞ ദിവസം മരണപ്പെട്ടു. അപകടത്തിൽ ആദ്യം മരണമടഞ്ഞ സന്ദീപിന്റെ സുഹൃത്തുക്കളായിരുന്നു ഇവർ.
...