Murder case ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ചു, മൃതദേഹം തടാകത്തില്‍ തള്ളി; മുന്‍ സൈനികന് പിടിയിൽ
ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് 45കാരനായ പ്രതി ഗുരു മൂര്‍ത്തിയെ പിടികൂടുന്നത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.
Also Read: https://www.buddsmedia.com/india-defeated-sri-lanka-in-u-19-womens-t20-world-cup-super-six/
അതേസമയം സംഭവത്തെ കുറിച്ച് ഗുരു മൂര്‍ത്തി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, ഭാര്യയെ കൊലപ്പെടുത്തി കുളിമുറിയിലിട്ട് കഷണങ്ങളാക്കി. ശേഷം പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തെളിവ് നശിപ്പിക്കാനായി വേവിച്ച മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്ന് എല്ലുകള്‍ വേര്‍പെടുത്തി. ശേഷം വീണ്ടും കുക്കറിലിട്ട് വേവിച്ചു. മൂന്ന് ദിവസം മാംസവും എല്ലുകളും പ്രഷര്‍ കുക്കറില്‍ വേവിച്ച ശേഷം കവറിലാക്കി സമീപത്തുള്ള ആറ്റില്‍...