Monday, June 30
BREAKING NEWS


Tag: Elephant Attack

Elephant Attack കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്
Breaking News, Kerala News, News

Elephant Attack കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Elephant Attack കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേര്‍ മരിച്ചു. കുറുവങ്ങാട്‌ വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു. https://www.youtube.com/watch?v=YBhV9lP2XxE എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ച് ഓടി. ആനകൾ വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പരു...
Elephant Attackവയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന
Kerala News, News

Elephant Attackവയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന

Elephant Attack മേപ്പാടി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണൻ (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംസ്ഥാനത്ത് 72 മണിക്കൂറിൽ 3 ജീവനുകളാണ് കാട്ടാന എടുത്തത്.
Elephant Attack കാട്ടാന ആക്രമണത്തില്‍ യുവാവിൻ്റെ ഭാര്യ സുരക്ഷിത; വയനാട്ടിൽ പ്രതിഷേധം
Kerala News, News

Elephant Attack കാട്ടാന ആക്രമണത്തില്‍ യുവാവിൻ്റെ ഭാര്യ സുരക്ഷിത; വയനാട്ടിൽ പ്രതിഷേധം

Elephant Attack വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45)വിനെ കാട്ടാന കൊലപ്പെടുത്തിയത്. മാനു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് മാനുവിന്റെ മൃതദേഹം വനത്തിനോട് ചേര്‍ന്നുള്ള വയലില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. https://www.youtube.com/watch?v=YBhV9lP2XxE മാനുവിനൊപ്പം ഭാര്യ ചന്ദ്രികയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. ആദ്യം ഇവരെ കാണാതായെങ്കിലും പിന്...
Elephant Attack നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല
Kerala News, News

Elephant Attack നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

Elephant Attack വയനാട്: വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. Also Read: https://www.buddsmedia.com/young-man-killed-in-wild-elephant-attack-in-wayanad-second-death-in-wild-elephant-at...
Young man killed in wild elephant attack in Wayanad വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Kerala News, News

Young man killed in wild elephant attack in Wayanad വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Young man killed in wild elephant attack in Wayanad വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് സംഭവം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് മനുവിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയത്. തിരികെ വരുമ്പോൾ ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടു. മനുവിനെ തട്ടിയെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമ...
Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
Kerala News, News

Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Elephant Attack പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. https://www.youtube.com/watch?v=uTZPjMS31yE&t=11s മുപ്പതോളം ആനകൾ പങ്കെടുത്ത ഗജസംഗമം രാത്രി പത്തേകാലോടെ സമാപിച്ചിരുന്നു. തുടർന്ന് വള്ളംകുളം നാരായണൻകുട്ടിയുമായി പാപ്പാൻമാരും സഹായികളും മടങ്ങുകയായിരുന്നു. തണ്ണീർക്കോട് പാതയിലെത്തിയപ്പോൾ, പ്രകോപനമില്ലാതെതന്നെ ആന ഇടയുകയും കൂടെയുണ്ടായിരുന്ന പാപ്പാനെ റോഡിലിട്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുഞ്ഞുമോനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനപ്പുറത്ത് മൂന്...
Elephant Attack പാലക്കാട് കാട്ടാന ആക്രമണം; യുവാവിനെ കുത്തി കൊമ്പിൽ കോര്‍ത്തെറിഞ്ഞു
Kerala News, News

Elephant Attack പാലക്കാട് കാട്ടാന ആക്രമണം; യുവാവിനെ കുത്തി കൊമ്പിൽ കോര്‍ത്തെറിഞ്ഞു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശൻ (22) ആണ് പരിക്കേറ്റത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ വീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങിവരുകയായിരുന്നു സതീശ്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. Also Read: https://www.buddsmedia.com/man-resumed-dead-found-alive-on-the-way-to-mortuary-returning-to-life/ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. യുവാവിന്റെ സ്‌കൂട്ടര്‍ കാട്ടാന മറിച്ചിട്ടു. തുടര്‍ന്ന് യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു. യുവാവിന്റെ സ്‌കൂട്ടറും കൊമ്പില്‍ കോര്‍ത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ...
Elephant Attack Palakkad പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു
Kerala News, News

Elephant Attack Palakkad പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു

പാലക്കാട്: പാലക്കാട് വാളയാറില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ചു. വാളയാര്‍ സ്വദേശി വിജയന് കൃഷിസ്ഥലത്ത് വെച്ചാണ് കാട്ടാനയുടെ ചവിട്ടേറ്റത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വിജയന്‍ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്. വാളയാര്‍ മേഖലയില്‍ തുടര്‍ച്ചയായി കൃഷി സ്ഥലങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകള്‍ എത്തുകയും കൃഷി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു കര്‍ഷകനെ കാട്ടാന ആക്രമിച്ചത്. വിജയന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജയനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരുക്ക് ഗുരുതരമായതോടെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ...