Monday, June 30
BREAKING NEWS


Tag: election

അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് 28നും 30നും
Around Us, Kerala News

അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് 28നും 30നും

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പുകൾ ഡിസംബർ മാസം 28നും 30നും നടക്കും. ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടേത് അന്നേദിവസം ഉച്ചയ്ക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിൽ അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിലേത് കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക. ...
ട്വന്റി 20 ഇനി നിയമസഭയിലേക്ക്
Election, Ernakulam

ട്വന്റി 20 ഇനി നിയമസഭയിലേക്ക്

നെഞ്ചത്തു കൈ വച്ച് ഇടത്തനും വലത്തനും കൊച്ചി : അഞ്ചുവര്‍ഷം മുമ്പു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഉയർന്നു വന്ന ട്വന്റി 20 ഇക്കുറി സമീപത്തെ മൂന്ന് പഞ്ചായത്തുകള്‍കൂടി പിടിച്ചെടുത്തു. ഇതിനുപുറമെ മറ്റൊരു പഞ്ചായത്തില്‍ വലിയ കക്ഷിയാവാനും അവര്‍ക്കായി. നാലോളം പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പ്രമുഖ കക്ഷിയായി പടരാന്‍ ആയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത നിയമസഭയിലേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി 20. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭയില്‍ കാലെടുത്ത് വയ്ക്കാന്‍ ട്വന്റി 20ക്ക് നിഷ്‌പ്രയാസം കഴിയും എന്നതിന്റെ തെളിവാണ് അഞ്ചോളം പഞ്ചായത്തില്‍ ലഭിച്ച മിന്നും ജയം.അതോടുകൂടി തകർന്നു വീണത് എൽഡിഫും യുഡിഫുമാണ് .ഇടതനും വലതനും ഒരുപോലെ സ്വാധീനമുള്ള മേഖലകൾ ട്വന്റി ൨൦യുടെ കയ്യിൽ വന്നപ്പോൾ ഇനി കാളി മാറുന്നത് കണ്ടുതന്നെ അറിയേണ്ടി വരും. കിഴക്കമ്ബലം കൂടാതെ, കുന്നത്...
കൊച്ചിയിൽ താമര വിരിയിച്ചു
Ernakulam

കൊച്ചിയിൽ താമര വിരിയിച്ചു

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ നാല് സീറ്റുകള്‍ നേടി ബിജെപി. എറണാകുളം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്‍ഡ്, അമരാവതി എന്നീ സീറ്റുകളാണ് ഇത്തവണ ബിജെപി നേടിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ അത് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐലന്‍ഡില്‍ നിന്നും മത്സരിച്ച യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാലിനെ ബിജെപി പരാജയപ്പെടുത്തിയതാണ് ഇവിടെ ശ്രദ്ധേയമായത്. ഒരു വോട്ടിനാണ് വേണുഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥി എം. പദ്മകുമാരിയാണ് പരാജയപ്പെടുത്തിയത്. ...
പുതിയ ഭരണസമിതി ഡിസംബർ 21 ന്
Election, Kerala News

പുതിയ ഭരണസമിതി ഡിസംബർ 21 ന്

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21 ന് അധികാരമേൽക്കണം തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി 16, ഫെബ്രുവരി 1 തീയതികളിൽ സത്യപ്രതിജ്ഞ നടത്തണം. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ ആദ്യ അംഗത്തിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപന...
‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍
Kozhikode

‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍

കോഴിക്കോട്‌: കൊടുവള്ളി നഗരസഭ 15-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കാരാട്ടു ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍. സി.പി.എം. മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാ വിവാദം ഈ തെരഞ്ഞെടുപ്പ്‌ കാലത്തും സജീവ ചര്‍ച്ചയായിരുന്നു. വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറില്‍ കയറിനിന്ന്‌ ഫൈസല്‍ വിജയ ജാഥ നടത്തി. ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്ബത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്...
തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽഡിഎഫ് അല്ല ഇവരാണ്..!
Election

തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽഡിഎഫ് അല്ല ഇവരാണ്..!

സോഷ്യൽ മീഡിയയിൽ 24 ന്യൂസും അവതാരകരും വൈറൽ കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടി.കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണ് . സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ് ഇത് മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഇവ എന്നാൽ ഇന്നത്തെ താരം വിജയിച്ച സ്ഥാനാർത്ഥികളോ മുന്നണികളോ മുഖ്യമന്ത്രിയോ അല്ല മലയാളത്തിലെ മുൻനിര വാർത്ത ചാനൽ ആയി വളർന്നുകൊണ്ടിരിക്കുന്ന 24 ന്യൂസും അതിന്റെ സൃഷ്ടാവ് ശ്രീകണ്ഠൻ നായരും ഒപ്പം അവതാരകരായി കൂടുണ്ടായിരുന്ന അരുണും വിജയകുമാറും ആയിരുന്നു. തെരഞ്ഞെടുപ്പ് ചൂടിൽ അവതരണം കത്തികയറിയപ്പോൾ 24 ന്യൂസ് ട്രോളുകളിൽ നിറഞ്ഞു...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി
Election, Kerala News, Latest news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി. കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയില്‍ ഇതു വരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി. തിരുവനന്തപുരം (9), കൊല്ലം (6), പത്തനംതിട്ട (4), ആലപ്പുഴ (11), കോട്ടയം (9), ഇടുക്കി (1), കാസര്‍ഗോഡ് (7), കണ്ണൂര്‍ (9), കോഴിക്കോട് (3), മലപ്പുറം (4), പാലക്കാട് (5), തൃശൂര്‍ (4), എറണാകുളം (4) സീറ്റുകളാണ് ഉച്ചയ്ക്ക് 12 വരെ നേടിയത്. ...
തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ
Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനു വിജയം എന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞു എന്നതിന് ഉത്തമ തെളിവ് ആണ് ഈ മുന്നേറ്റം എന്നും കോടിയേരി കൂട്ടിച്ചേർത്തു.മുനിസിപ്പാലിറ്റി ഒഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫിനു തന്നെയാണ് മുന്നേറ്റം
ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്
Election, Kerala News, Latest news

ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ശക്തമായി മുന്നോട്ട്. മുൻസിപാലിറ്റികളിലും, ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്കിലും എഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത് 446 എൽഡിഎഫ് മുന്നേറുമ്പോൾ 354 ൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.ബ്ലോക്ക്‌ പഞ്ചായത്ത് കളിൽ 100 എൽഡിഎഫും 51 യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.മുനിസിപാലിറ്റികളിൽ 41 എൽഡിഎഫും, 37 ഇടത്ത് യുഡിഎഫും ആണ്. ...
കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു
Kannur, Kerala News, Latest news

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു

കണ്ണൂർ കോർപറേഷനിൽ ബിജെപിയുടെ താമര വിരിഞ്ഞു. ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. യുഡിഎഫിന്റെ സീറ്റിലാണ് താമര വിരിഞ്ഞത്. 136 വോട്ടുകൾ ആണ് വിജയം. കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.