Maharashtra weapons factory blast മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആയുധ നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബന്ദാര ജില്ലയിലാണ് സംഭവം. സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Also Read: https://www.buddsmedia.com/11-lakh-compensation-to-radhas-family-five-lakh-will-be-paid-today-the-minister-said-guards-will-be-deployed-in-the-area/
ഇന്ന് രാവിലെ പത്തരയോടെ ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ലാൻഡ് റവന്യൂ ഓഫീസറും മറ്റ് അഡ്മി...