‘ദിലീപിനെ കുരുക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; അതിജീവിത പ്രതികളെ തിരിച്ചറിഞ്ഞു, വിസ്തരിച്ചത് 7 ദിവസം. Actress Attack Case
(Actress Attack Case) നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി.
കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടും താൻ 7 വർഷമായി വിചാരണ തടവുകാരനായി തുടരുകയാണെന്നാണ് സുപ്രീം കോടതിയില്‍ സുനി വാദിച്ചത്. ആരോഗ്യപ്രശ്നം നേരിടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സുനിയുടെ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് വിശദമായി റിപ്പോർട്ട് തേടി. ഇപ്പോഴിതാ കോടതിയില്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് കേരളം.
പള്‍സർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സത്യവാങ്മൂലത്തില്‍ കേരളം ശക്തമായി ആവശ്യപ്പെട്ടു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേയും സർക്കാർ രംഗത്തെത്തി.
പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ...