Saturday, June 28
BREAKING NEWS


Tag: death penalty

RG Kar rape ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
India, News

RG Kar rape ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സര്‍ക്കാരിന് വേണ്ടി ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നെന്നും അല്ലായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി വ്യക്തമാക്കി. Also Read: https://www.buddsmedia.com/saif-ali-khan-will-leave-the-hospital-soon/ ...
Sharon murder case വധശിക്ഷയ്ക്ക് പുറമെ ഗ്രീഷ്മയ്ക്ക് പിഴയും; ശിക്ഷാവിധി ഇങ്ങനെ
Kerala News, News

Sharon murder case വധശിക്ഷയ്ക്ക് പുറമെ ഗ്രീഷ്മയ്ക്ക് പിഴയും; ശിക്ഷാവിധി ഇങ്ങനെ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. Also Read: https://www.buddsmedia.com/ponnumon-niti-god-came-down-in-the-form-of-a-righteous-judge-and-pronounced-judgment-sharons-mother-said-she-was-completely-satisfied-with-the-verdict/ ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവമെന്നാണ് ഷാരോൺ വധക്കേസിനെ കോടതി നിരീക്ഷിച്ചത്. ...