Varkala വർക്കലയിൽ വീട്ടിൽ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു; മകളും കുടുംബവും താമസം മാറി
Varkala തിരുവനന്തപുരം: വർക്കലയിൽ മകൾ വീട്ടിൽ നിന്നും ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ തിരികെ വീട്ടിൽ പ്രവേശിപ്പിച്ചു. മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ഇരുവരും തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സിജിയും കുടുംബവും ഉണ്ടായിരുന്നില്ല. അവര്‍ തൊട്ടടുത്ത് വാടക വീട്ടിലേക്ക് താമസം മാറ്റിയെന്ന് പൊലീസ് പറഞ്ഞു. മകന്‍ എത്തി താക്കോല്‍ കൈമാറുകയായിരുന്നു.
Also Read: https://www.buddsmedia.com/police-did-not-register-murder-case-against-chottanikkara-accused/
അതിനിടെ വിഷയത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഇടപെട്ടു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ആര്‍ഡിഒയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി. നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട...