Kaloor Stadium കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം
Kaloor Stadium കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്.' ഇഡ്ഡലി കഫേ' എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സുമിത്തിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്.
Also Read: https://www.buddsmedia.com/sharon-murder-case-grieshmas-uncles-conviction-was-frozen/
https://www.youtube.com/watch?v=wCQpLtM82YQ
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തായിരുന്നു സ്ഫോടനം നടന്നത്. അതിഥി തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്നത്.
വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് വിവരം. തീ പടരാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
...