Chottanikkaraഅർധനഗ്നമായി കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ; വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരിയുടെ നില ഗുരുതരം
Chottanikkaraകൊച്ചി: വീടിനുള്ളിൽ 19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ. ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഞായറാഴ്ച ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. പെൺകുട്ടി മർദ്ദനത്തിനിരയായതായി പോലീസ് പറഞ്ഞു.
https://www.youtube.com/watch?v=-OM3F6bmP74
കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Also Read: https://www.buddsmedia.com/isros-100th-launch-success-nvs-02-satellite-in-orbit/
കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുൻപും തല്ലു കേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം. പൊലീ...