Tripunithura തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വിശദമായ മൊഴിയെടുക്കാൻ പൊലീസ്
Tripunithura കൊച്ചി: സഹപാഠികളിൽ നിന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും വിശദമായി മൊഴിയെടുക്കും. ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ മുകളിൽ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ സഹപാഠികളുടെ റാഗി തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടി കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.
Also Read : https://www.buddsmedia.com/chottanikkara-survivor-died/
ചില വിദ്യാർത്ഥികളിൽ നിന്ന് മകന് ക്രൂരമായ റാഗിങ്ങിന് വിധേയനായെന്നും കുടുംബം ആരോപിക്കുന്നു. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ...