Monday, June 30
BREAKING NEWS


Tag: 11 lakh compensation

 Tiger Attack രാധയുടെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം; അഞ്ച് ലക്ഷം ഇന്ന് നൽകും, പ്രദേശത്ത് കാവല്‍ക്കാരെ വിന്യസിക്കുമെന്ന് മന്ത്രി
Kerala News, News

 Tiger Attack രാധയുടെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം; അഞ്ച് ലക്ഷം ഇന്ന് നൽകും, പ്രദേശത്ത് കാവല്‍ക്കാരെ വിന്യസിക്കുമെന്ന് മന്ത്രി

കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. Also Read: https://www.buddsmedia.com/woman-killed-in-tiger-attack-i...