
Acid Attack കൊല്ലം : ചിതറയിലാണ് സംഭവം. ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്. കൊല്ലത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയെയാണ് ഭര്‍ത്താവ് ബിജു ആക്രമിച്ചത്.
യുവതിയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. ബിജു കവിതയെ നിരന്തരം ശല്യം ചെയ്തിരുന്നു. വാടക വീട്ടില്‍ എത്തിയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രശ്്‌നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.