Monday, June 30
BREAKING NEWS


മതവികാരം വ്രണപ്പെടുത്താൻ ശ്രമം; ക്ഷേത്രത്തില്‍ നിസ്കരിച്ച മുസ്ലിം യുവതിയും മകളും കസ്റ്റഡിയില്‍ Muslim woman

By Bijjesh uddav

Muslim woman ശിവക്ഷേത്രത്തില്‍ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നസീറ (38), മകള്‍ സബീന (19), മൗലവി ചമൻ ഷാ മിയാൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Also Read : https://www.buddsmedia.com/cooking-gas-warehouse-and-distribution-center-of-travancore-devaswom-board-is-ready-at-nilakkal/

ഇവര്‍ക്കൊപ്പം പുരോഹിതനും ക്ഷേത്രത്തില്‍ നിസ്‌കരിക്കാൻ എത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ഇര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ കേസര്‍പൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കേസര്‍പൂര്‍ ഗ്രാമത്തലവന്റെ ഭര്‍ത്താവ് പ്രേം സിങ്ങിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ നസീറയും മകളും ക്ഷേത്രപരിസരത്ത് നിസ്കരിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ഉന്നയിക്കുന്നു.

Also Read : https://www.buddsmedia.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/

ഗ്രാമവാസികള്‍ ഇരുവരേയും തടയാൻ ശ്രമിച്ചെങ്കിലും ഇവര്‍ നിസ്കാരം തുടരുകയായിരുന്നുവെന്നാണ് ‘എൻഡിടിവി’ റിപ്പോര്‍ട്ട്. ചമൻ ഷായുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്നും, ഇവിടെ ഇരുന്ന് നിസ്കരിച്ചാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് മൗലവി പറഞ്ഞിരുന്നതായും ഇവര്‍ ഗ്രാമവാസികളോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *