Tuesday, July 1
BREAKING NEWS


സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി Health Minister

By Bijjesh uddav

Health Minister സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന്‍ 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന്‍ 1, ജനറല്‍ മെഡിസിന്‍ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 2, ഓര്‍ത്തോപീഡിക്‌സ് 2, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2

കമ്മ്യൂണിറ്റി മെഡിസിന്‍ 1, ഫോറന്‍സിക് മെഡിസിന്‍ 1, റെസ്പിറേറ്ററി മെഡിസിന്‍ 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 1, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്‌സ് 2, ഫോറന്‍സിക് മെഡിസിന്‍ 2, റെസ്പിറേറ്ററി മെഡിസിന്‍ 1, എമര്‍ജന്‍സി മെഡിസിന്‍ 2, ഓര്‍ത്തോപീഡിക്‌സ് 2 എന്നിങ്ങനെയുമാണ് പി.ജി. സീറ്റുകള്‍ അനുവദിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *