Sunday, June 29
BREAKING NEWS


Summer Heat Alert ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ച് ഉത്തരവിറക്കി

By News Desk

Summer Heat Alert തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം.

Also Read:https://www.buddsmedia.com/half-price-scam-moovattupuzha-court-denies-ananthu-krishnan-bail-plea/

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *