Saturday, June 28
BREAKING NEWS


Prabhin Suspended വിഷ്ണുജയുടെ മരണം; റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെ  ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

By News Desk

Prabhin Suspended മലപ്പുറം: മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരനായിരുന്ന സര്‍വീസില്‍ നിന്നും പ്രഭിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്റ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.

സൗന്ദര്യം കുറ‍ഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രബിനെ റിമാൻഡ് ചെയ്തത്.

Also Read: https://www.buddsmedia.com/priyanka-gandhi-says-delhi-was-fed-up-voted-for-change-delhi-election-results/

സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത് രംഗത്തെത്തിയിരുന്നു. കടുത്ത പീഡനമാണ് ഭര്‍ത്താവില്‍ നിന്ന് വിഷ്ണുജ നേരിട്ടതെന്ന് സുഹൃത്ത് പറയുന്നു. ഭയന്നാണ് വിഷ്ണുജ ജീവിതം മുന്നോട്ടുകൊണ്ടുപോയതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *