Sunday, June 29
BREAKING NEWS


Elephant Attack പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

By News Desk

Elephant Attack പാലക്കാട് : പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

മുപ്പതോളം ആനകൾ പങ്കെടുത്ത ഗജസംഗമം രാത്രി പത്തേകാലോടെ സമാപിച്ചിരുന്നു. തുടർന്ന് വള്ളംകുളം നാരായണൻകുട്ടിയുമായി പാപ്പാൻമാരും സഹായികളും മടങ്ങുകയായിരുന്നു. തണ്ണീർക്കോട് പാതയിലെത്തിയപ്പോൾ, പ്രകോപനമില്ലാതെതന്നെ ആന ഇടയുകയും കൂടെയുണ്ടായിരുന്ന പാപ്പാനെ റോഡിലിട്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുഞ്ഞുമോനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനപ്പുറത്ത് മൂന്നുപേരുണ്ടായിരുന്നു. ഇതിലൊരാൾ സമീപത്തുള്ള ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചാടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ ആന കുടഞ്ഞെറിഞ്ഞു. ഒരാൾ ആനയുടെ കൊമ്പിൽ തട്ടി കാൽച്ചുവട്ടിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവർ ബഹളംവെച്ച് ആനയുടെ ശ്രദ്ധ തിരിച്ചതിനാൽ ഇയാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരാളും റോഡിൽ വീണ് ഓടിരക്ഷപ്പെട്ടു.

Also Read: https://www.buddsmedia.com/devendus-murder-accused-harikumar-was-released-into-custody/

പത്തിലധികം ബൈക്കുകളും അഞ്ച് ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും നശിപ്പിച്ചതായാണ് വിവരം. തണ്ണീർക്കോട് റോഡിലൂടെ കുറച്ചുദൂരം ആന ഓടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *